Lyrics in Malayalam
ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന് തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിന് തളിരോ - എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പത്തു പൂത്ത പൂവല്ലി പിച്ചകത്തിന് മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്കുന്ന കല്‍ക്കണ്ടോ കസ്തൂരി തന്റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്റെ കളിയോ ലക്ഷ്മീഭഗവതി തന്റെ - തിരുനെറ്റിയിലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ പദ്മനാഭന് തന് കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
|
Transliteration
Omana thinkal kidaavo, nalla komala thaamara poovo Poovil niranja madhuvo, pari-poornendu thante nilaavo Puthen pavizha kodiyo, cheru-thathakal konjum mozhiyo Chaanjaadi aadum mayilo,mridu-panchamam paadum kuyilo Thullumila maan kidaavo, shobha-kollunnoranna kodiyo Eeshwaran thanna nidhiyo, Parameshwariyendum kiliyo Paarijaathathin thaliro, ente bhagya-drumathin phalamo Vaalsalya raknathe vaippaan, mama vaaichoru kaanchana cheppo Drishtikku vaichoramrutho, kooriruttathu vaicha vilakko Keerthi-lathakkulla vitho, ennum kedu varaathulla mutho Aarthi thimiram kalavaan, ulla maarthaanda deva prabhayo Sukthiyil kanda porulo, athi sookshmamaam veena-aaravamo Vambicha santhosha valli, thante kombathu pootha poovalli Pichakathin malar chendo, naavin-ichha nalkunna kalkando Kasthuuri thante manamo, etta sathukkalkk-ulla gunamo PoomaNam-ettooru kaatto, eettam ponnil theLinjulla maatto Kaachi kuRukkiya paalo, nalla gandhamezhum panineero Nanma viLayum nilamo, bahu dharmangal vaazhum grihamo Daaham kalayum jalamo, marga-ghedam kaLayum thanalo Vaadaatha mallika poovo, njanum thedi vaichulla dhanamo Kanninu nalla kaniyo, mama kaivanna chinthaa maniyo Laavanya punya nadiyo, unni kaarvarnan thante kaLiyo Lakshmi Bhagavathy thante, thiru-nettiyilitta kuriyo En unnikrishnan Jenicho, paaril ingane vasham dharicho Pathmanaabhan than kripayo, muttum bhagyam varunna vazhiyo
English translation
The translation by A. H. Fox Strangways in The Music of Hindoostan is given here:[8]
Is this sweet baby
The bright crescent's moon, or the charming flower of the lotus,
The honey in a flower, or the lustre of the full moon,
A pure coral gem, or the pleasant chatter of parrots,
A dancing peacock, or a sweet singing bird,
A bouncing young deer, or a bright shining swan,
A treasure from God, or the pet parrot in the hands of Īśvarī,
The tender leaf of the kalpa tree, or the fruit of my tree of fortune,
A golden casket to enclose the jewel of my love,
Nectar in my sight, or a light to dispel darkness,
The seed of my climbing fame, or a never-fading bright pearl,
The brilliance of the sun to dispel all the gloom of misery,
The Vedas in a casket, or the melodious vinā,
The lovely blossom put forth by the stout branch of my tree of enjoyment,
A cluster of pichāka buds, or sugar-candy sweet on the tongue,
The fragrance of musk, the best of all good,
A breeze laden with the scent of flowers, or the essence of purest gold,
A bowl of fresh milk, or of sweet smelling rose-water,
The field of all virtue, or an abode of all duty,
A cup of thirst-quenching cold water, or a sheltering shade,
A never-failing mallika flower, or my own stored up wealth,
The auspicious object of my gaze, or my most precious jewel,
A stream of virtuous beauty, or an image of the youthful Krishna,
The bright forehead mark of the goddess Lakshmī,
Or, by the mercy of Padmanābha, is it the source of my future happiness,
Is it, in this beautiful form, an Avatār of Krishna Himself?
|